‘കൃഷ്ണനാമം പാടി പാടി…’ എന്ന ഏറ്റവും പുതിയ കൃഷ്ണ ഭക്തിഗാന ആൽബം യൂട്യൂബിൽ റിലീസ് ആയി

ഐറിഷ് മലയാളിയും മാധ്യമപ്രവർത്തകനുമായ കെ.ആർ അനിൽകുമാറിന്റെ പുതിയ കൃഷ്ണ ഭക്തിഗാന ആൽബം ‘കൃഷ്ണനാമം പാടി പാടി…’ യൂട്യൂബിൽ റിലീസ് ആയി. ആയിരക്കണക്കിനാൾക്കാർ ഇതിനോടകം തന്നെ ഗാനം കേൾക്കുകയും നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ശ്രീകൃഷ്‌ണ ജന്മാഷ്ടമിക്ക് മുന്നോടിയായി Anil ഫോട്ടോസ് & Music-ന്റെ ബാനറിൽ പുറത്തിറക്കിയ ഗാനത്തിലെ വരികൾ അശോക് കുമാറിന്റെയും , അതിനു സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്നത് ഷൈൻ വെങ്കിടങ്ങുമാണ്.

കടുത്ത കൃഷ്ണ ഭക്തിയാൽ ഗുരുവായൂരപ്പനെ തേടിയിറങ്ങുന്ന ഒരു വയോധികന് അവസാനം ദർശനം ലഭിക്കുന്നതുമായ ഇതിവൃത്തം കെ.പി പ്രസാദാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Jayakrishnan Red Moviez കോട്ടയത്തും സമീപ പ്രദേശങ്ങളിലും ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിൽ പ്രധാനമായും അഭിനയിക്കുന്നത് ശിവപ്രിയ സുമേഷും തങ്കപ്പൻ പിള്ളയുമാണ്.

‘വൃന്ദാവനത്തിലെ വാസുദേവാ’ എന്ന അടുത്ത ആൽബത്തിന്റെ ചിത്രീകരണവും ഇപ്പോൾ പുരോഗമിക്കുന്നു.
Associate Director: Niranjan K Prasad
Art & makeup: Ajith Puthuppally
Camera associate: Preethish
Production Controller: Somasekharan Nair

‘കൃഷ്ണനാമം പാടി പാടി…’ എന്ന ആൽബം കാണാൻ:

Share this news

Leave a Reply