അയര്‍ലണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 24-ന്. തദ്ദേശവകുപ്പ് മന്ത്രി ജെയിംസ് ബ്രൗണ്‍ ആണ് ഇത് സംബന്ധിച്ച് ഇന്നലെ പ്രഖ്യാപനം നടത്തിയത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 10 മണി വരെയാണ് വോട്ടെടുപ്പ്.
സെപ്റ്റംബര്‍ 5-ന് രാവിലെ 10 മണി മുതല്‍ സെപ്റ്റംബര്‍ 24-ന് ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസരമുള്ളത്.
ഐറിഷ് പൗരത്വമുള്ള, 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഇലക്ടേഴ്‌സ് രജിസ്റ്ററില്‍ പേരുണ്ടെങ്കില്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്. നിലവില്‍ ഏകദേശം 3.6 മില്യണ്‍ പേര്‍ വോട്ടര്‍മാരായി ഉണ്ടെന്നാണ് കണക്ക്. നിങ്ങളുടെ പേര് രജിസ്റ്ററിലുണ്ടോ എന്ന് http://www.checktheregister.ie/ എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. അഥവാ പേര് ഇല്ലെങ്കില്‍ ഇതേ വെബ്‌സൈറ്റില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. ഒക്ടോബര്‍ 7 വരെയാണ് ഇതിനുള്ള സമയം. ഫോം നേരിട്ട് പൂരിപ്പിച്ച് നല്‍കിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.