റോണി കുരിശിങ്കൽ പറമ്പിൽ
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് ഭാരവാഹികൾ, ഡബ്ലിനിലെ ഇന്ത്യൻ എംബസി ഓഫീസിൽ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി.
അയർലണ്ടിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് കൂടിക്കാഴ്ചയിൽ വിശദമായ ചർച്ച നടന്നു.
ഐ.ഒ.സി അയർലണ്ട് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ, യു.പി. പ്രസിഡന്റ് അപൂർവ കുമാർ, വനിതാ വിഭാഗം പ്രസിഡന്റ് സിന്ധു മേനോൻ, കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോസ് കല്ലനോട് തുടങ്ങിയവർ പങ്കെടുത്തു.