ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ ഹംഫ്രിസിന് നേരിയ മുൻ‌തൂക്കം, മത്സര രംഗത്തില്ലെങ്കിലും മക്ഡൊണാൾഡിനും മികച്ച പിന്തുണ

പുതിയ ഐറിഷ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോള്‍, അഭിപ്രായ സര്‍വേയില്‍ നേരിയ മുൻതൂക്കവുമായി Fine Gael സ്ഥാനാര്‍ത്ഥിയായ ഹെതർ ഹംഫ്രിസ്. സെപ്റ്റംബര്‍ 4 മുതല്‍ 9 വരെയായി Red C -Business Post നടത്തിയ സര്‍വേയില്‍ 22% പേരുടെ പിന്തുണയാണ് ഹംഫ്രിസിന് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും Sinn Fein നേതാവും, ടിഡിയുമായ മേരി ലൂ മക്‌ഡൊണാള്‍ഡിനെ 21% പേരും പിന്തുണച്ചിട്ടുണ്ട്.

സര്‍വേയില്‍ Fianna Fáil-ന്റെ JiGavin-ന് 18% പേരുടെ പിന്തുണയും, സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ Ctherine Connolly-ക്ക് 17% പേരുടെ പിന്തുണയും ലഭിച്ചു.

മറ്റ് പലരും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പിന്തുണ ഇതുവരെ കൗണ്‍സിലുകളില്‍ നിന്നോ, പാർലമെന്റ് അംഗങ്ങളിൽ നിന്നോ ലഭിച്ചിട്ടില്ല. Oireachtas-ലെ 234 അംഗങ്ങളില്‍ 20 പേരുടെയെങ്കിലും പിന്തുണ
അല്ലെങ്കില്‍ 31 കൗണ്ടി/സിറ്റി കൗണ്‍സിലുകളില്‍ നാല് എണ്ണത്തിന്റെ പിന്തുണ ലഭിച്ചാൽ മാത്രമേ ഒരാൾക്ക് ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ സാധിക്കുകയുള്ളൂ.

അതേസമയം മേരി ലൂ മക്‌ഡൊണാള്‍ഡ് മത്സരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ലഭിച്ച 21% പേരുടെ പിന്തുണ എത്തരത്തിലാകും വോട്ടായി മാറുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. Sinn Fein സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമോ അതോ നിലവിലെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമോ എന്നതിലും തീരുമാനമായിട്ടില്ല. ഒക്ടോബർ 24-നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Share this news

Leave a Reply