ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഗ്രീൻ പാർട്ടിയുടെ പിന്തുണ കാതറിൻ കോനോളിക്ക്; Sinn Fein-ന്റെ തീരുമാനം ഇന്നറിയാം

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ Catherine Connolly-ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗ്രീന്‍ പാര്‍ട്ടി. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി നേതാവ് Roderic O’Gorman, അംഗങ്ങള്‍ക്ക് കത്തയച്ചു. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം.

ഇതോടെ Social Democrats, Labour, People Before Profit, Greens Party, നിരവധി സ്വതന്ത്ര ടിഡിമാര്‍, സെനറ്റര്‍മാര്‍ എന്നിവരുടെ പിന്തുണയോടെയാണ് Connolly മത്സരരംഗത്തിറങ്ങുന്നത്. Connolly-യുടെ ഓദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച ആരംഭിക്കും.

ഗാസയിലെ വംശഹത്യയ്‌ക്കെതിരെ ശക്തമായ പ്രതികരിച്ചതും, കാലാവസ്ഥാ മാറ്റം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതുമെല്ലാം എന്നിവയെല്ലാം Connolly-യെ മികച്ച സ്ഥാനാര്‍ത്ഥിയാക്കി മാറ്റുന്നുവെന്ന് ഗ്രീന്‍ പാര്‍ട്ടി പറഞ്ഞു.

അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണ്ക്കുമെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. പാര്‍ട്ടി സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുകയാണ്.

പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള Fine Gael സ്ഥാനാര്‍ത്ഥിയായ ഹെതര്‍ ഹംഫ്രിസ്, Fianna Fáil സ്ഥാനാര്‍ത്ഥി ജിം ഗാവിന്‍ എന്നിവര്‍ ഇന്നലെ പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 24 ആണ്. ഒക്ടോബര്‍ 24-നാണ് രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Share this news

Leave a Reply