കോര്‍ക്കിലെ പ്രശസ്തമായ Lough Wildlife Sanctuary-യില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ അസുഖം ബധിച്ചതോ, മരിച്ചതോ ആയി കാണുന്ന പക്ഷികളെ തൊടരുതെന്ന് കോര്‍ക്ക് സിറ്റി കൗണ്‍സില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവിടെ ചത്ത നിലയില്‍ കണ്ടെത്തിയ പക്ഷികളില്‍ പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
സാങ്ച്വറി സന്ദര്‍ശിക്കാനെത്തുന്നവര്‍ പക്ഷികള്‍ക്ക് പുറമെ നിലത്ത് വീണ് കിടക്കുന്ന തൂവലുകളും സ്പര്‍ശിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ അസുഖബാധിതരായി കാണപ്പെടുന്ന പക്ഷികളില്‍ നിന്നും അകറ്റി നിര്‍ത്തുകയും വേണം.
കാട്ടുപക്ഷികള്‍, വളര്‍ത്തുപക്ഷികള്‍ എന്നിവയെ ബാധിക്കുന്ന ഒരു വൈറസാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ. വലിയ രീതിയില്‍ പകരുന്ന അസുഖം മരണത്തിനും കാരണമായേക്കാമെന്നതിനാല്‍ ഈ വൈറസിനെതിരെ അതീവജാഗ്രത പാലിക്കേണ്ടതുണ്ട്. അപൂര്‍വ്വമായി മനുഷ്യരിലേയ്ക്കും, മറ്റ് ജന്തുക്കളിലേയ്ക്കും ഈ വൈറസ് പടരാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://aviancheck.apps.services.agriculture.gov.ie/
National Disease Emergency Hotline 01 492 8026 (outside office hours).