അയർലണ്ടിൽ വീണ്ടും ലിസ്റ്റീരിയ ബാക്ടീരിയ; Dunnes’ Café Sol pasta and chicken വിപണിയിൽ നിന്നും തിരിച്ചെടുക്കുന്നു

ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് Dunnes Stores-ന്റെ ഒരു ബാച്ച് Café Sol pesto pasta and chicken വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി The Food Safety Authority of Ireland (FSAI).യൂസ് ബൈ ഡേറ്റ് സെപ്റ്റംബര്‍ 25 ആയിട്ടുള്ള 224 ഗ്രാം പാക്കുകളാണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

പനി, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം മുതലായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയ ആണ് listeria monocytogenes. ചിലപ്പോഴെല്ലാം രോഗം ഗുരുതരമാകാനും സാധ്യതയുണ്ട്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി മൂന്നാഴ്ച കൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും.

രാജ്യത്ത് ലിസ്റ്റീരിയ ബാക്ടീരിയ പടര്‍ന്നത് കാരണം ഈയിടെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

Share this news

Leave a Reply