അയർലണ്ടിൽ വിലക്കയറ്റം കുത്തനെ ഉയരുന്നു; സർക്കാർ ഉടമസ്ഥതയിൽ സൂപ്പർ മാർക്കറ്റുകൾ വേണം എന്ന് ആവശ്യം

അയര്‍ലണ്ടില്‍ ഭക്ഷ്യവില വര്‍ദ്ധിക്കുന്നതിനിടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കണം എന്ന ആവശ്യവുമായി People Before Profit. പരീക്ഷണാര്‍ത്ഥം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഉപകാരപ്പെടുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ People Before Profit പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ ഭക്ഷ്യവില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യൂറോസോണിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളില്‍ അയര്‍ലണ്ട് രണ്ടാമതായി മാറുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ് അയര്‍ലണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നത് ഗുണം ചെയ്യുമോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റില്‍ രേഖപ്പെടുത്താം.

Share this news

Leave a Reply