ഷോക്കേല്‍ക്കാനുള്ള സാധ്യതയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ട 1 ലക്ഷത്തിലധികം ഹീറ്റിങ് സിസ്റ്റം പമ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍. രാജ്യത്തെ പല ഹീറ്റിങ് സിസ്റ്റങ്ങളിലും ഘടിപ്പിച്ചിട്ടുള്ള 114,000 സര്‍ക്കുലേറ്റിങ് പമ്പുകളെ സംബന്ധിച്ചാണ് Competition and Consumer Protection Commission (CCPC) സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2017-2024 കാലഘട്ടത്തിനിടെ നിര്‍മ്മിക്കപ്പെട്ട Tucson 5m, 6m, 8m എന്നീ പമ്പുകളിലാണ് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ വീട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയ പമ്പാണെങ്കില്‍ അത് തൊടാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇലക്ട്രിസിറ്റി കണക്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഷോക്ക് ഏറ്റേക്കാം. ഈ പമ്പുകള്‍ ഉപയോഗിക്കുന്നത് തുടരാമെങ്കിലും, അത് തൊടാനോ, റിപ്പയര്‍ ചെയ്യാന്‍ ശ്രമിക്കാനോ പാടില്ല. പമ്പ് ഡിസ്‌കണക്ട് ചെയ്യാനും ശ്രമിക്കരുത്.
Tuscon-മായി ബന്ധപ്പെട്ടാല്‍ അവരുടെ കമ്പനി ജീവനക്കാര്‍ വന്ന് സുരക്ഷിതമായ മറ്റൊരു പമ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്നതാണ്. ഇത് സൗജന്യമായിരിക്കും.
Health and Safety Authority (HSA)-യുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് CCPC പമ്പിന് സുരക്ഷാ പ്രശ്‌നമുള്ളതായി കണ്ടെത്തിയത്.
നിങ്ങളുടെ പമ്പിന് സുരക്ഷാ പ്രശ്‌നമുണ്ടോ എന്ന് സീരിയല്‍ നമ്പര്‍ നോക്കി കണ്ടെത്താന്‍: https://tucsonpumps.com/serial-number-checking-tool/
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.ccpc.ie/consumers/2025/10/06/serious-risk-of-electrocution-from-114000-circulating-pumps-in-homes-in-ireland/
CCPC ഫോൺ: 01 842 6255