കൗമാരക്കാർക്കിടയിൽ ‘എഐ ഗേൾഫ്രണ്ട്‌സ്’ വ്യാപകമാകുന്നു; നിങ്ങളുടെ കുട്ടി ഇതിന്റെ ഇരയോ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കൗമാരക്കാരായ ആണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ഗേള്‍ഫ്രണ്ടുകളെ സൃഷ്ടിക്കുന്നത് വ്യാപകമാകുന്നു. ആണ്‍കുട്ടികള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെയോ, സോഷ്യല്‍ മീഡിയയിലെയോ ഏത് പെണ്‍കുട്ടിയുടെയും ഫോട്ടോയും എടുത്ത ശേഷം, അത് എഐ ഉപയോഗിച്ച് സ്വന്തം വിര്‍ച്വല്‍ കാമുകി ആക്കി മാറ്റുന്ന തരത്തില്‍ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഈയിടെ അയര്‍ലണ്ടില്‍ നടന്ന ഒരു കോണ്‍ഫറന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം.

എഐ ഗേള്‍ഫ്രണ്ട് എന്ന തരത്തില്‍ നിരവധി ആപ്പുകളും ഇന്ന് വ്യാപകമാണ്. ഇതില്‍ നിങ്ങളുടെ ഗേള്‍ഫ്രണ്ട് ക്ലാസ്‌മേറ്റ്, സ്റ്റെപ്പ് സിസ്റ്റര്‍, നെയ്ബര്‍ എന്നിങ്ങനെ ആരായി വേണമെങ്കിലും സെലക്ട് ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ള മുഖം നല്‍കുക വഴി വിര്‍ച്വലി ഇവര്‍ തങ്ങളുടെ ഗേള്‍ഫ്രണ്ടായി മാറുന്ന അനുഭവമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. യാഥാര്‍ത്ഥ്യവും, സങ്കല്‍പ്പവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ സാധിക്കാത്ത വിധം ഈ ബന്ധം മാറുകയും, ഉപയോക്താക്കള്‍ ഇതിന് അടിമകളായി മാറുകയും ചെയ്യുന്നതാണ് സ്ഥിതിവിശേഷം.

ഇതിന് പുറമെ എഐ ഗേള്‍ഫ്രണ്ടിനെ തല്ലുക, മറ്റ് തരത്തില്‍ ഉപദ്രവിക്കുക എന്നിവ സാമാന്യവല്‍ക്കരുക്കുന്ന തരത്തിലുമാണ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത University College Dublin-ലെ Sexual Exploitation Research Programme (SERP) ഡയറക്ടറായ Ruth Breslin പറയുന്നു. കൗമാരക്കാരാണ് പ്രധാന ഉപയോക്താക്കള്‍ എന്നതിനാല്‍ ചൈല്‍ഡ് പോണാഗ്രാഫിക്കുള്ള ആവശ്യം വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നു.

സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ‘എഐ ഗേള്‍ഫ്രണ്ട്’ ആശയവുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതെന്നും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. യാഥാര്‍ത്ഥ്യം എന്ന തരത്തില്‍ തോന്നുന്ന എഐ ഇമോജുകളും കോണ്‍ഫറന്‍സിനിടെ Breslin വെളിവാക്കി. കൗമാരക്കാര്‍ക്ക് പുറമെ പ്രായപൂര്‍ത്തിയയാവരും എഐയെ ഇത്തരത്തില്‍ ആശ്രയിക്കുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

Share this news

Leave a Reply