പക്ഷിപ്പനി സംശത്തെത്തുടര്‍ന്ന് കോര്‍ക്കിലെ Fota Wildlife Park ഇന്നും നാളെയും അടച്ചിടും. ഏവിയന്‍ ഫ്‌ളൂ അഥവാ പക്ഷിപ്പനി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പാര്‍ക്കിലേയ്ക്ക് വരുന്നത് തടയാനാണിത്. മറ്റ് കാര്യങ്ങള്‍ വഴിയെ അറിയിക്കുമെന്നും മാനേജ്‌മെന്റ് എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
100-ലധികം വ്യത്യസ്ത ജീവിവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രമാണ് Fota Wildlife Park. ഇതില്‍ പലതും വംശനാശഭീഷണി നേരിടുന്ന ജീവികളുമാണ്. 1983 ജൂണിലാണ് പാര്‍ക്ക് തുറന്നത്.