Le Divano -യും മാസ്സ് ഇവന്റസും ചേർന്നവതരിപ്പിക്കുന്ന പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ മെഗാ സംഗീത മാജിക്ക് ഷോ – ‘Mcube’ ഡബ്ലിനിലും ലീമെറിക്കിലും അരങ്ങേറും.
നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് MCube (Magic, Melody , Mission).
മികച്ച കലാപ്രകടനങ്ങൾക്കൊപ്പം, കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഒരു വലിയ സമൂഹ്യ ലക്ഷ്യത്തിനുവേണ്ടിയുള്ള ഉദ്യമത്തിൽ പങ്കാളിയാവാനുമുള്ള അവസരം കൂടിയാണ് ഈ ഷോ നൽകുന്നത്.
‘പാലാ പള്ളി തിരുപ്പള്ളി’ എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.
ഡബ്ലിനിൽ ഒക്ടോബർ 29 ബുധനാഴ്ച വൈകിട്ട് 6 മണിക്കും, ലീമെറിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച വൈകിട്ട് 6 മണിക്കും ആണ് മെഗാ ഷോ അരങ്ങേറുക. ഡബ്ലിനിൽ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിലും ലിമെറിക്കിൽ ന്യൂപോർട്ട് കമ്മ്യൂണിറ്റി സെന്ററുമാണ് മെഗാ ഷോ വേദികൾ.
ഒരു മികച്ച വിനോദത്തിനപ്പുറം, ഒരു മഹത്തായ ഉദ്യമത്തിന്റെ ഭാഗമാകാനും കുടുംബസമേതം എത്തി ഈ സദുദ്യമത്തിൽ പങ്കുചേരാൻ സംഘാടകർ ഏവരെയും സ്വാഗതം ചെയ്യുന്നു.
ടിക്കറ്റുകൾക്ക് : https://www.ticket4u.ie/events/magic-and-music-with-a-mission-mcube-dublin