പക്ഷിപ്പനി: Fota Wildlife Park അടച്ചു, രോഗം ബാധിച്ച പക്ഷികളെ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കുക

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോർക്കിലെ Fota Wildlife Park അടച്ചിടുമെന്ന് അധികൃതര്‍. പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തിയ ഏതാനും പക്ഷികളുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Avian influenza virus ആണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പാര്‍ക്കില്‍ രോഗം ബാധിച്ച പക്ഷികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്കിടെ അയര്‍ലണ്ടിലെ വൈല്‍ഡ് ബേര്‍ഡ്‌സില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. തീരപ്രദേശത്തെ കടല്‍പ്പക്ഷികളിലാണ് ഇത് അധികമായി കണ്ടെത്തിയിട്ടുള്ളത്. രോഗം ബാധിച്ച പക്ഷികളെ എവിടെയെങ്കിലും കാണുകയാണെങ്കില്‍ ഉടന്‍ തന്നെ Regional Veterinary Office-മായി ബന്ധപ്പെടണെന്ന് അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply