അയർലണ്ടുകാർക്ക് സന്തോഷവാർത്ത! ഡിസംബർ മുതൽ വൈദ്യുതിക്ക് വില കുറയും

അയര്‍ലണ്ടിലെ സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത- Public Service Obligation (PSO) കുറയ്ക്കുന്നതോടെ ഡിസംബര്‍ മുതല്‍ രാജ്യമെങ്ങും വൈദ്യുതിക്ക് വില കുറയും. ഡിസംബര്‍ 1 മുതല്‍ ഈ ഇനത്തിലെ നികുതിയില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ച നികുതി 2026 സെപ്റ്റംബര്‍ 30 വരെ തുടരുമെന്നും Commission for the Regulation of Utilities (CRU) വ്യക്തമാക്കി.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള PSO ഡിസംബര്‍ 1 മുതല്‍ മാസം 1.46 യൂറോ ആയി കുറയും. ചെറുകിട വാണിജ്യ ഉപയോക്താക്കള്‍ക്ക് ഇത് 5.65 യൂറോയായും കുറയും. നിലവില്‍ ഇത് യഥാക്രമം 2.01 യൂറോയും, 7.77 യൂറോയുമാണ്.

രാജ്യത്തെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് വേണ്ടി ഫണ്ട് ലഭ്യമാക്കാണ് PSO എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഉപയോഗിക്കുന്നത്. എന്നാല്‍ ഹോള്‍സെയില്‍ വൈദ്യുതിയുടെ വില ഉയര്‍ന്നതോടെ ഈ പദ്ധതികള്‍ക്കായി ആവശ്യത്തലധികം പണം ലഭിക്കാന്‍ ആരംഭിച്ചതോടെയാണ് PSO കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഈയിടെയായി പല വൈദ്യുതി കമ്പനികളും നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ, നികുതിയിലെ ഈ കുറവ് ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.

Share this news

Leave a Reply