ഒരു മാസത്തോളം നീണ്ട പ്രചരണങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. Fine Gael സ്ഥാനാര്‍ത്ഥിയായ ഹെതര്‍ ഹംഫ്രിസും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാതറിന്‍ കോണലിയും തമ്മിലാണ് മത്സരം. വിവാദങ്ങളെ തുടര്‍ന്ന് Fianna Fail സ്ഥാനാര്‍ത്ഥിയായിരുന്ന ജിം ഗാവിന്‍, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം പിന്‍വാങ്ങിയിരുന്നു. വളരെ വൈകിയാണ് ഗാവിന്റെ പിന്മാറ്റം എന്നതിനാല്‍ അദ്ദേഹത്തിന്റെ പേരും ബാലറ്റ് പേപ്പറില്‍ ഉണ്ടാകും. എന്നാല്‍ ഗാവിന് വോട്ട് ചെയ്യുന്നവരുടെ കാര്യത്തില്‍, അവര്‍ രണ്ടാമത് മുന്‍ഗണന നല്‍കുന്ന ആള്‍ക്കായിരിക്കും വോട്ട് പോകുക.
നിലവിലെ പ്രസിഡന്റായ മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് സ്ഥാനമൊഴിയുന്നതോടെ നടക്കുന്ന തെരഞ്ഞെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കും.
നിങ്ങളുടെ പോളിങ് സ്‌റ്റേഷന്‍ എവിടെ എന്നറിയാന്‍:
ആദ്യ ഘട്ട വോട്ടെണ്ണല്‍ നാളെ തന്നെ ആരംഭിക്കും. വോട്ടെണ്ണല്‍ നാളെ തന്നെ അവസാനിക്കാന്‍ സാധ്യതയില്ലെങ്കിലും വിജയി ആരാകും എന്നതിനെ പറ്റി ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്.






