അയർലണ്ടിൽ പുതിയ ഇന്ത്യൻ അംബാസിഡർ

അയര്‍ലണ്ടിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മനീഷ് ഗുപ്ത നിയമിതനായി. നിലവിലെ അംബാസഡറായ അഖിലേഷ് മിശ്രയ്ക്ക് പകരമായാണ് മനീഷ് ഗുപ്ത സ്ഥാനമേല്‍ക്കുക. 2021-ലാണ് അഖിലേഷ് മിശ്ര അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേറ്റത്.

1998 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനായ ഗുപ്ത, നിലവില്‍ ഘാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായി ജോലി ചെയ്തുവരികയാണ്. അദ്ദേഹം വൈകാതെ തന്നെ അയര്‍ലണ്ടിലെത്തി സ്ഥാനമേറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply