അയർലണ്ടിന്റെ ‘സമയം മാറുന്നു’; ഇന്ന് മുതൽ ക്ലോക്കുകൾ 1 മണിക്കൂർ പിന്നോട്ട്

അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ്‌സ് കാരണം ഇന്ന് പുലര്‍ച്ചെ മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട്. ഞായറാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ക്ലോക്കുകളിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വച്ചുകൊണ്ട് ഇത്തവണത്തെ ഡേ ലൈറ്റ് സേവിങ്‌സ് ടൈം ആരംഭിച്ചു. ഈ കാലത്ത് പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുകയും, നേരത്തെ രാത്രിയാകുകയും ചെയ്യും.

സ്മാര്‍ട്ട്‌ഫോണുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി പുതുക്കിയ സമയത്തിലേയ്ക്ക് മാറുന്നതാണ്. വീട്ടിലെ മാന്വല്‍ ക്ലോക്കുകള്‍, വാഹനങ്ങളിലെ മാന്വല്‍ ക്ലോക്കുകള്‍ പോലുള്ള ഉപകരണങ്ങളിലെ സമയം നമ്മള്‍ തന്നെ മാറ്റണം.

ഈ വര്‍ഷം മാര്‍ച്ച് 30ന് പുലര്‍ച്ചെ 1 മണിയില്‍ നിന്നും 2 മണിയിലേയ്ക്ക് ആക്കി വച്ച സമയം ആണ് ഇന്ന് പുലര്‍ച്ചെ വീണ്ടും 2 മണിയില്‍ നിന്നും 1 മണിയിലേയ്ക്ക് ആക്കി മാറ്റുന്നത്.

Share this news

Leave a Reply