സ്ഥാനമൊഴിയാനിരിക്കുന്ന ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. പരിശോധനയ്ക്കായി ഞായറാഴ്ച സെന്റ് ജെയിംസ് ഹോസ്പിറ്റലിലെത്തിയ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പ്രസിഡന്റ് ആന്റിബയോട്ടിക്കുകള്‍ കഴിക്കുകയാണെന്നും, ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
84-കാരനായ ഹിഗ്ഗിന്‍സ് നവംബര്‍ 10നാണ് രണ്ടാം വട്ടവും പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുക. രാജ്യത്ത് രണ്ട് തവണ മാത്രമേ ഒരു വ്യക്തിക്ക് പ്രസിഡന്റായി പദവിയിലിരിക്കാന്‍ സാധിക്കൂ. 2011 നവംബര്‍ മുതല്‍, ഏഴ് വര്‍ഷം വീതമുള്ള രണ്ട് കാലാവധികളാണ് അദ്ദേഹം തുടര്‍ച്ചയായി പൂര്‍ത്തിയാക്കിയത്.
അതേസമയം ഒക്ടോബര്‍ 24ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രയായ കാതറിന്‍ കോണലി വന്‍ ഭൂരിപക്ഷത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.






