റിമോട്ട് രീതിയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്പില്‍ ഏറ്റവും ചെലവേറിയ മൂന്നാമത്തെ നഗരം അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍ എന്ന് റിപ്പോര്‍ട്ട്. വാടക, പലചരക്ക്, ഗതാഗതം, ഭക്ഷണം മുതലായ ചെലവുകളെ അടിസ്ഥാനമാക്കി Digital bank bunq നടത്തിയ സര്‍വേയിലാണ് സുപ്രധാന വിവരം ലഭ്യമായത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാമത് ആംസ്റ്റര്‍ഡാമുമാണ്.
ഗതാഗതമടക്കം ഡബ്ലിനിലെ കോ-വര്‍ക്കിങ് കോസ്റ്റുകള്‍ ഈയിടെയായി കുറഞ്ഞിട്ടുണ്ടെങ്കിലും, ഉയര്‍ന്ന രീതിയിലുള്ള വാടകയും, ഭക്ഷണത്തിനുള്ള ചെലവുമാണ് ഡബ്ലിന്‍ പട്ടികയില്‍ മുന്‍നിരയിലെത്താന്‍ കാരണം. മാസാനുമാസ കണക്കില്‍ ഡബ്ലിനില്‍ ഭക്ഷ്യവില 9% വര്‍ദ്ധിച്ച് ശരാശരി 304.77 യൂറോ ആയിട്ടുണ്ട്. ശരാശരി വാടകയാകട്ടെ 1,889.29 യൂറോ ആയും ഉയര്‍ന്നു.
നിലവിലെ സ്ഥിതിയില്‍ ഡബ്ലിനിലെ ശരാശരി ജീവിതച്ചെലവ് മാസം 2,631.30 യൂറോ ആണ്.






