ക്ലെയറിൽ ഇറങ്ങിയ ‘സിംഹം’ യഥാർത്ഥത്തിൽ ‘നായ’; പേടിക്ക് ഒടുവിൽ ട്വിസ്റ്റ്‌!

കൗണ്ടി ക്ലെയറിലെ വനപ്രദേശത്ത് അലഞ്ഞു തിരിയുന്ന സിംഹത്തെ കണ്ടു എന്ന വാർത്തയിൽ ആശങ്കകൾ അകറ്റി ഗാർഡ. സിംഹം എന്ന് തെറ്റിദ്ധരിക്കപ്പെട്ടത് യഥാർത്ഥത്തിൽ ഒരു നായയാണെന്നും, ന്യൂഫൗണ്ട്ലാൻഡ് (Newfoundland) ഇനത്തിൽപ്പെട്ട നായയുടെ പേര് മൗസ്” (Mouse) എന്ന് ആണെന്നും ഗാർഡ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പിലുമെല്ലാം പ്രചരിച്ച ഒരു വീഡിയോയിൽ, സിംഹത്തെപ്പോലെ തോന്നുന്ന ഒരു മൃഗം Mount Shannon-ലെ വനപ്രദേശത്തേക്ക് പ്രവേശിക്കുന്നതായി കണ്ടിരുന്നു. തുടർന്ന് സിംഹത്തിനായി തിരച്ചിലും ആരംഭിച്ചു.

നായയുടെ വാൽ രോമം അഗ്രത്തിൽ നീണ്ട തുമ്പ് രൂപത്തിൽ മാത്രമായി വെട്ടി മിനുക്കിയതും, തലയും കഴുത്തും ചുറ്റിയുള്ള രോമം സിംഹത്തിന്റെ മുടിയെപ്പോലെ നിലനിറുത്തിയതുമാണ് ഇത് സിംഹം ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണമായത്.

Share this news

Leave a Reply