എല്ലാവരുടെയും പ്രതിനിധിയായി പ്രവര്‍ത്തിക്കുകയും, എല്ലാവരെയും കേള്‍ക്കുകയും, എല്ലാവരെയും വിലമതിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനവുമായി അയര്‍ലണ്ടിന്റെ പത്താമത് പ്രസിഡന്റായി കാതറിന്‍ കോണലി സ്ഥാനമേറ്റു. ഡബ്ലിന്‍ കാസിലിലെ സെന്റ് പാട്രിക്‌സ് ഹാളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.
ചീഫ് ജസ്റ്റിസ് Donal O’Donnell-ല്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലിക്കൊണ്ടാണ് സ്വതന്ത്രയായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണലി, പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന്റെ ഭാഗമായി Collins Barracks-ന്റെ 21 ഗണ്‍ സല്യൂട്ടുകളും പ്രസിഡന്റ് കോണലി ഏറ്റുവാങ്ങി. ഗോള്‍വേ സ്വദേശിയാണ് 68-കാരിയായ കോണലി.
ഈ മനോഹരരാജ്യത്തിന്റെ പത്താമത്തെ പ്രസിഡന്റായി വളരെ വിനയത്തോടും, അഭിമാനത്തോടെയാകുമെന്നുമാണ് താന്‍ നില്‍ക്കുന്നതെന്ന് സ്ഥാനമേറ്റുകൊണ്ട് കോണലി പറഞ്ഞു.






