ലിമറിക്ക് കൗണ്ടിയിൽ പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ജോജോ ദേവസിക്ക് ലഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്ക് ആവശ്യമായ രേഖകളും , സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്.
2005-ൽ ലിമറിക്കിൽ എത്തിയ ജോജോ അക്കാലം മുതൽ ലിമറിക്കിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്തുവരുന്നു. അതുപോലെ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ലിമറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിലെ കമ്മറ്റി മെമ്പറായും, പലതവണ കൈക്കാരനായും പ്രവർത്തിച്ചിട്ടുള്ള ജോജോ വേദപാഠ അധ്യാപകൻ, സെക്രട്ടറി എന്നീ നിലകളിലും കഴിവ് തെളിയിച്ച ആളാണ്. ഒപ്പം സിറോ മലബാർ ചർച്ച് സെൻട്രൽ കമ്മറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
ഇവയ്ക്ക് പുറമെ സെന്റ് പോൾസ് ചർച്ച് Dooradoyle Eucharist മെമ്പറും,വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവത്തകനുമായിരുന്നു ജോജോ ദേവസ്സി. പ്രൊഫ്രെഷണൽ വിദ്യാഭ്യാസത്തോടൊപ്പം തിയോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സഭാ സുശ്രൂഷകൻ എന്ന നിലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ് ജോജോ ദേവസി.
ലിമറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായി ജോലിചെയ്യുന്ന ഷൈനി ആണ് ഭാര്യ. മക്കൾ ജോയ്ലിൻ, ജോവിൻ.






