ശൈത്യകാലം വരുന്നതിന് മുന്നോടിയായി അയര്‍ലണ്ടിലെ 10 കൗണ്ടികളില്‍ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Wicklow, Tipperary എന്നീ കൗണ്ടികളില്‍ ഇന്ന് (നവംബര്‍ 20 വ്യാഴം) രാത്രി 11 മണി മുതല്‍ നാളെ രാവിലെ 8 മണി വരെയാണ് മുന്നറിയിപ്പ്.
ഈ കൗണ്ടികളിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രി വരെ കുറയും. മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങളെയും ഇത് ബാധിക്കുമെന്നും വിദഗ്ദ്ധര്‍ കൂട്ടിച്ചേര്‍ത്തു.
ശക്തമായ തണുപ്പ് യാത്രയ്ക്കും തടസം സൃഷ്ടിക്കും.






