പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് (തെക്കുംകൂടി) അയർലണ്ടിൽ അന്തരിച്ചു. 39 വയസ്സായിരുന്നു. അയർലണ്ടിലെ മെയോ കൗണ്ടിയിലെ കാസിൽബാറിൽ ആയിരുന്നു ബേസിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
വീട്ടിൽ വെച്ച് ബേസിൽ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
ഭാര്യ: കുക്കു ബേസിൽ. മകൾ.
സംസ്കാരം പിന്നീട്.






