ഡോ. സുരാജ് മിലിന്ദ് യെംഗ്‌ഡെയുടെ ‘Caste : A Global Story’ എന്ന പുസ്തകത്തിന്റെ പ്രകാശനവും, ചര്‍ച്ചയും ഡിസംബര്‍ 1 തിങ്കളാഴ്ച ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി ക്യാംപസില്‍.
യൂണിവേഴ്‌സിറ്റിയിലെ Glasnevin Campus-ലുള്ള Henry Grattan Building CG86-ല്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഡോ. ഡേവിഡ് കീന്‍ മോഡറേറ്ററാകും. അയര്‍ലണ്ട് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് അയര്‍ലണ്ട് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പോസ്റ്ററിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.






