ജനുവരി മുതൽ ഹെൽത്ത് പ്രീമിയം തുക ശരാശരി 5% വർദ്ധിപ്പിക്കുമെന്ന് ഐറിഷ് ലൈഫ്. അടുത്ത വർഷം പല കുടുംബങ്ങളുടെയും ബജറ്റുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്ന തീരുമാനമാണിത്. അടുത്ത വർഷം പോളിസികൾ പുതുക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും പ്രീമിയം വർദ്ധന ബാധകമാകും.
നേരത്തെയും രാജ്യത്തെ വിവിധ കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രീമിയം വർദ്ധിപ്പിച്ചിരുന്നു. Laya-യും വിഎച്ച്ഐ VHI-യും ചെയ്തതുപോലെ ഐറിഷ് ലൈഫും ഒക്ടോബർ മുതൽ പ്രീമിയം വർദ്ധനവ് ബാധകമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിലവർദ്ധന.
ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നതിനാലാണ് വില വർദ്ധിപ്പിക്കേണ്ടിവരുന്നതെന്ന് ഐറിഷ് ലൈഫ് ഹെൽത്ത് പറഞ്ഞു. കൂടുതൽ നൂതന ചികിത്സകൾ നൽകുന്നതിനാലും ചിലവുകൾ വർദ്ധിക്കുന്നതായി കമ്പനി പറയുന്നു.






