ജെയ്ൻ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ്: ജേതാക്കളെ പ്രഖ്യാപിച്ചു!

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഉണർവ്വും കരുത്തും നൽകിയ സഖാവ് ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായി സി.പി.ഐ.എമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആവേശം നിറച്ചു.

കൗണ്ടി മീത്തിലെ സ്റ്റാമുള്ളനിലുള്ള സെന്റ് പാട്രിക് GAA-യിൽ നവംബർ 29-ന് (ശനിയാഴ്ച) നടന്ന ഏകദിന ടൂർണമെന്റിൽ നിരവധി ടീമുകൾ പങ്കെടുത്തു. വിവിധ ഡിവിഷനുകളിലെ വിജയികളെയും റണ്ണേഴ്‌സ് അപ്പുകളെയും താഴെക്കൊടുക്കുന്നു:

ഡിവിഷൻ 3-4 ജേതാക്കൾ – Nobin – Dibin സഖ്യം, റണ്ണേഴ്‌സ് അപ്പ് – Bastian – Sumith സഖ്യം
ഡിവിഷൻ 5-6 ജേതാക്കൾ – Thomsin – Joseph സഖ്യം, റണ്ണേഴ്‌സ് അപ്പ് –Nandakishore – Antony സഖ്യം
ഡിവിഷൻ 7-8 ജേതാക്കൾ – Jagadish – Veideek സഖ്യം, റണ്ണേഴ്‌സ് അപ്പ് –Binu Saugatha & Shiju Geevarghese സഖ്യം

സമ്മാനദാനം
വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും AIC UK -Ireland സെക്രട്ടറി ജനേഷ് സി.എൻ, AIC ഡബ്ലിൻ സെക്രട്ടറി രതീഷ് സുരേഷ് എന്നിവർ ചേർന്ന് സമ്മാനിച്ചു.

ഈ ഏകദിന ടൂർണമെന്റ് വമ്പിച്ച വിജയമാക്കിയ എല്ലാ കളിക്കാർക്കും കാണികൾക്കും AIC ഡബ്ലിൻ സെക്രട്ടറി രതീഷ് സുരേഷ് നന്ദി അറിയിച്ചു.

 

Share this news

Leave a Reply