അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള പണപ്പെരുപ്പം 3.2%; കാരണം ഭക്ഷ്യ, ഊർജ്ജ വില വർദ്ധന

നവംബർ വരെയുള്ള കഴിഞ്ഞ 12 മാസത്തിനിടെ അയർലണ്ടിലെ ഉപഭോക്തൃ വില (consumer prices) 3. 2% ഉയർന്നതായി CSO. ഇതിന് പ്രധാന കാരണം ഊർജവില, ഭക്ഷ്യവില എന്നിവ വർദ്ധിച്ചതാണെന്നും CSO ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ വില 4.2% വർദ്ധിച്ചപ്പോൾ ഊർജ്ജ വില 2.8% ആണ് കൂടിയത്.

അതേസമയം, ഈ വർഷം ഒക്ടോബറിനുശേഷം ഒരു മാസത്തിനിടെ മൊത്തത്തിലുള്ള വില 0.2% കുറഞ്ഞു എന്നത് ആശ്വാസം നൽകുന്നതാണ്. ഊർജവില 0.7% വർധിച്ചപ്പോൾ, ഭക്ഷ്യവില മാറ്റമില്ലാതെ നിൽക്കുകയാണ്.

Share this news

Leave a Reply