ഈ വർഷം അയർലണ്ടുകാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തെല്ലാം? പട്ടിക പുറത്തുവിട്ട് ഗൂഗിൾ

2025-ല്‍ അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം തിരഞ്ഞത് എന്തെല്ലാമെന്ന് പുറത്തുവിട്ട് ഗൂഗിള്‍. Storm Éowyn ആണ് അയര്‍ലണ്ടുകാര്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്. മാത്രമല്ല ‘How to’ എന്നതിന് കീഴില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ കാര്യം ‘How to pronounce Éowyn’ എന്നതുമാണ്.

2025-ല്‍ അയര്‍ലണ്ടിലെ ഏറ്റവുമധികം പേര്‍ തിരഞ്ഞ വ്യക്തി രാജ്യത്തിന്റെ പത്താമത്തെ പ്രസിഡന്റായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ട കാതറിന്‍ കോണലിയാണ്. ഏറ്റവുമധികം പേര്‍ തിരഞ്ഞ മൂന്നാമത്തെ കാര്യവും ഇത് തന്നെയാണ്. ഏറ്റവുമധികം പേര്‍ തിരഞ്ഞ രണ്ടാമത്തെ പേര് Maria Steen-ഉം, മൂന്നാമത്തെ പേര് Jim Gavin-ഉം ആണ്.

‘How to’ എന്നതിന് കീഴില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞത് രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പറ്റിയാണ്. അതേസമയം ഈ വിഭാഗത്തില്‍ ‘How to spoil your vote Ireland’ എന്നതാണ് ഏറ്റവുമധികം പേര്‍ തിരഞ്ഞ രണ്ടാമത്തെ കാര്യം. ‘How to register to vote in Ireland’ അഞ്ചാമതും ഇടം പിടിച്ചു.

‘What is’ എന്ന വിഭാഗത്തില്‍ ഏറ്റവുമധികം പേര്‍ സെര്‍ച്ച് ചെയ്തത് ‘What is Listeria?’ എന്നതാണ്. ‘What is 6 7?’, ‘What is a tariff?’ എന്നിവയും ഈ വിഭാഗത്തില്‍ ഏറെ സെര്‍ച്ച് ചെയ്യപ്പെട്ടു.

ആകെ സെര്‍ച്ചുകളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ രണ്ടാമത്തെ കാര്യം The Ryder Cup ആണ്. ഫുട്‌ബോള്‍, റഗ്ബി എന്നിവയും വ്യാപകമായി സെര്‍ച്ച് ചെയ്യപ്പെട്ടു.

ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട അഞ്ചാമത്തെ കാര്യം Champions League ആണ്. ആറാം സ്ഥാനത്ത് Club World Cup ആണ്.

ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും കാര്യത്തില്‍ ഏറ്റവുമധികം പേര്‍ സെര്‍ച്ച് ചെയ്തത് coffee ആണ്. Dubai Chocolate ആണ് രണ്ടാം സ്ഥാനത്ത്. Pornstar Martini, Hugo Spritz, Pimms, pancakes, gooseberry jam എന്നിവയും മുന്‍നിരയിലുണ്ട്.

ടിവി ഷോകളില്‍ Monster: The Ed Gein Story, Adolescence എന്നിവയാണ് അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്.

സിനിമകളില്‍ Nosferatu, 28 Years Later, Superman എന്നിവയും വ്യാപകമായി സെര്‍ച്ച് ചെയ്യപ്പെട്ടു എന്ന് ഗൂഗിള്‍ പറയുന്നു.

Share this news

Leave a Reply