യുവ സംഗീത പ്രതിഭകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ മനോഹരമായൊരു യാത്രാഗാനവുമായി ‘മേലെ മേലെ’ എന്ന പുതിയ മ്യൂസിക് വീഡിയോ പ്രേക്ഷകരിലേക്ക് എത്തി. മലയാളത്തിലെ പ്രശസ്ത മ്യൂസിക് ഡയറക്ടേഴ്സ് ആയ ഫോർ മ്യൂസിക്സിലെ മെമ്പറായ ജിംസൺ ജെയിംസിന്റെ (JJ) ഹൃദയസ്പർശിയായ ആലാപനമാണ് ഈ ഗാനത്തിന്റെ മുഖ്യ ആകർഷണം. ഫോർ മ്യൂസിക്സിലെ തന്നെ ബിബി മാത്യുവാണ് ഗാനത്തിന്റെ വരികളും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്.
പ്രകൃതിയുടെ സൗന്ദര്യവും യാത്രയുടെ അനുഭൂതികളും ഒപ്പിയെടുത്ത ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ ഗാനം. ഹരിലാൽ ലക്ഷ്മണാണ് ‘മേലെ മേലെ’യുടെ ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. പ്രവീൺകുമാർ ബാലാജി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജിംസൺ ജെയിംസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.






