മറ്റ് കമ്പനികൾക്ക് പിന്നാലെ അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധന പ്രഖ്യാപിച്ച് Level Health-ഉം. 2026 ഫെബ്രുവരി 2 മുതൽ ഏതാനും പ്ലാനുകളിൽ ശരാശരി 4% വർദ്ധന വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലാനുകൾ പുതുക്കുന്നവർക്കും ഈ വർദ്ധന ബാധകമാണ്.
അതേസമയം രാജ്യത്തെ ജീവിതചെലവ് വർദ്ധിച്ചിരിക്കുന്നതിനിടെയുള്ള ഇത്തരം വില വർദ്ധനകൾ ഒട്ടും സ്വീകാര്യമല്ലെന്ന് The Health Insurance Authority (HIA) പ്രതികരിച്ചു. ചെലവ് കൂടിയത്, ക്ലെയിമുകൾ വർദ്ധിച്ചത് എന്നിവയെല്ലാമാണ് പ്രീമിയം കൂട്ടാൻ കമ്പനികൾ പറയുന്ന ന്യായം എന്നും HIA പറഞ്ഞു. എന്നിരുന്നാലും ആളുകൾക്ക് പ്രാപ്യമാകുന്നതായിരിക്കണം പ്രീമിയം തുക എന്നും HIA വ്യക്തമാക്കി.






