ജാഗ്രത! കുട്ടികളുടെ ഭക്ഷണത്തിൽ വിഷാംശം ഉണ്ടാക്കുന്ന ബാക്ടീരിയ; നെസ്ലെയുടെ ഏതാനും ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കുന്നു

വിഷാംശം കണ്ടെത്തിനെ തുടര്‍ന്ന് നെസ്ലെ കമ്പനി പുറത്തിറക്കുന്ന നാല് SMA infant formula ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). ബാക്ടീരിയ ഉണ്ടാക്കുന്ന ‘cereulide’ എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നവജാതശിശുക്കള്‍ അടക്കമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഈ ഉല്‍പ്പന്നങ്ങളുടെ ഒരു ബാച്ച് തിരിച്ചെടുക്കുന്നത്.

Bacterium Bacillus cereus എന്ന ബാക്ടീരിയയാണ് ഈ വിഷവസ്തു ഉണ്ടാക്കുന്നത്. ഇതടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ശക്തമായ ഛര്‍ദ്ദി, ഓക്കാനം എന്നിവ ഉണ്ടാകും. കഴിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ആരംഭിക്കുന്ന രോഗലക്ഷണങ്ങള്‍ 24 മണിക്കൂര്‍ വരെ നീണ്ടുനിന്നേക്കാം.

ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ നെസ്ലെയുമായി ബന്ധപ്പെടുകയും വേണം (https://www.nestle.co.uk/en-gb/getintouch).

ബാച്ച് കോഡ്, എക്‌സ്പയറി ഡേറ്റ് അടക്കം പിന്‍വലിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ്ണ പട്ടിക ചുവടെ:

SMA Advanced First Infant Milk 800g 51450742F1 May-27
SMA Advanced Follow on Milk 800g 51240742F2
51890742F2
May-27
Aug-27
SMA Comfort 800g 52620742F3 Sep-27
SMA First Infant Milk 200ml 53070295M
52860295M
52870295M
53220295M
53230295M
Nov-26
Oct-26
Oct-26
Nov-26
Nov-26
SMA First Infant Milk 800g 51590346AB
52750346AE
Jun-27
Oct-27
SMA GOLD PREM 2 800g 53090742F2 Nov-27
SMA LITTLE STEPS First Infant Milk 800g 51540346AD Jun-27
SMA Alfamino 400g 51200017Y3
51210017Y1
51250017Y1
51460017Y1
51710017Y1
Apr-27
Jan-27
May-27
Oct-27
Jun-27
Share this news

Leave a Reply