അയർലണ്ടിലെ IRP റിന്യൂവൽ, വർക്ക് പെർമിറ്റ് എന്നിവയ്ക്കുള്ള കാലതാമസം; പ്രശ്നപരിഹാരത്തിന് ഒപ്പുശേഖരണ കാംപെയ്നുമായി ക്രാന്തി

അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ നേരിടുകയാണ്. പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ തൊഴിലാളികളും മറ്റ് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് കൂടുതലായി ബാധിക്കപ്പെടുന്നത്. സമയത്ത് അപേക്ഷ നൽകിയിട്ടും ജോലി ചെയ്യാനും യാത്ര ചെയ്യാനും നിയമപരമായ ഉറപ്പ് ലഭിക്കാതെയും പലരും ആശങ്കയിൽ കഴിയുന്നു.

ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ക്രാന്തി (Kranthi) ഒരു ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഈ അന്യായമായ കാലതാമസം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ലക്ഷ്യം.  ഈ പെറ്റീഷനിൽ ഒപ്പുവെയ്ക്കുകയും, മറ്റുള്ളവർക്ക് ഒപ്പുവെയ്ക്കാൻ ഷെയർ ചെയ്യുകയും ചെയ്തുകൊണ്ട് ഈ ഉദ്യമത്തിൽ ഏവരും പങ്കാളികളാകണമെന്ന് ക്രാന്തി അഭ്യർത്ഥിക്കുന്നു.

പെറ്റീഷൻ ലിങ്ക്: https://c.org/cytLypfKdL

Share this news

Leave a Reply