അമിതവേഗത്തിന് പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് ക്ഷമാപണം നടത്തുകയും, Joint Oireachtas Committee on Justice അംഗത്വം രാജിവയ്ക്കുകയും ചെയ്ത് Fianna Fail പാര്‍ട്ടിയുടെ ടിഡി ആയ Michael Cahill. കൗണ്ടി കെറിയില്‍ നിന്നുമാണ് ഇദ്ദേഹം ടിഡി ആയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് Mitchelstown – Fermoy എന്നിവയ്ക്കിടയിലെ M8 റോഡില്‍ മണിക്കൂറില്‍ 190 കി.മീ വേഗത്തില്‍ വാഹനമോടിച്ചതിന് Cahill പിടിക്കപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ വെള്ളിയാഴ്ച, കോടതി ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് Cahill ക്ഷമാപണം നടത്തുകയും, പാര്‍ലമെന്റ് കമ്മിറ്റി സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപനം നടത്തുകയും ചെയ്തത്. തന്റെ പ്രവൃത്തിയില്‍ ഒരു ന്യായവുമില്ലെന്നും, വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്നും Cahill വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ പാര്‍ട്ടി അംഗമായ Cahill-ന്റെ പ്രവൃത്തി തീര്‍ത്തും അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിനും പ്രതികരിച്ചു.






