സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ: രജിസ്ട്രേഷൻ തുടരുന്നു

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ ‘ഒരുക്കം,’ 2026 ഫെബ്രുവരി, മെയ്, ജൂൺ, നവംബർ മാസങ്ങളിൽ നടത്തപ്പെടും. ഈ വർഷം നടക്കാനിരിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ് ഡബ്ലിനിൽ വച്ചാണ് നടത്തപ്പെടുന്നത്. ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.


അടുത്ത കോഴ്സ് ഫെബ്രുവരി 13, 14, 15 (വെള്ളി, ശനി, ഞായർ) തീയതികളിലായിരിക്കും. നിലവിൽ ഏതാനും സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. കൂടാതെ, മെയ് 23, 24, 25, ജൂൺ 26, 27, 28, നവംബർ 6, 7, 8 തീയതികളിൽ നടക്കുന്ന കോഴ്സുകളിലേക്കും ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക, രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സീറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണമെണമെന്നും സഭാ നേതൃത്വം അറിയിച്ചു. കൂടുതൽ വിശദവിവരങ്ങൾ അയർലണ്ട് സീറോ മലബാർ സഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. സിജോ വെങ്കിട്ടയ്ക്കൽ – +353 894 884 733
ആൽഫി ബിനു – +353 87 767 8365
ലിജി ലിജോ – +353 86 303 4930

Share this news

Leave a Reply