അയർലണ്ടിലെ രാഷ്ട്രീയ പാർട്ടികളിൽ Fianna Fail-ന്റെ ജനപിന്തുണ വെറും 15 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ബിസിനസ് പോസ്റ്റിനായുള്ള റെഡ് സിയുടെ ഏറ്റവും പുതിയ പോൾ പ്രകാരം, ഈ മാസം പാർട്ടിക്ക് മൂന്ന് പോയിന്റ് ആണ് കുറഞ്ഞത്. Fine Gael-ന്റെ പിന്തുണ 18 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ ഇരു പാർട്ടികളും ചേർന്ന സഖ്യത്തിന്റെ ജനപ്രീതി റെക്കോർഡ് താഴ്ന്ന നിലയിലാണ് – 33 ശതമാനം.
24 ശതമാനം പിന്തുണയോടെ Sinn Fein ആണ് ജനപ്രീതിയിൽ ഒന്നാമത്. അതേസമയം സോഷ്യൽ ഡെമോക്രാറ്റുകൾ 10 ശതമാനമെന്ന റെക്കോർഡ് ഉയർന്ന നിലയിലെത്തിയിട്ടുമുണ്ട്.
അതായത് അവരുടെ സംയുക്ത പിന്തുണ 34 ശതമാനമായിരിക്കും.
അടുത്ത പൊതുതെരഞ്ഞെടുപ്പ് നാല് വർഷം അകലെയാണെങ്കിലും, പ്രതിപക്ഷ പാർട്ടികൾ അവരുടെ ജനപ്രീതി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇത് സർക്കാരിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.






