വീണ്ടും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ച് VHI; ഫാമിലി പ്രീമിയം വർഷം €270 വരെ വർദ്ധിക്കും

പന്ത്രണ്ട് മാസത്തിനിടെ മൂന്നാമത്തെ തവണയും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ച് VHI. മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന വർദ്ധന, എല്ലാ പ്ലാനുകളുടെയും പ്രീമിയം തുകയിൽ ശരാശരി 3% വർദ്ധനവ് വരുത്തും.

ഇൻഷുറൻസ് വിദഗ്ദ്ധനായ ഡെർമോട്ട് ഗൂഡിന്റെ അഭിപ്രായത്തിൽ, ഈ വർദ്ധന, മുതിർന്നവർക്കുള്ള പ്ലാനുകളുടെ വാർഷിക ചെലവ് €35 മുതൽ €160 വരെയും, ഫാമിലി മിഡ്-ലെവൽ പ്ലാനുകൾക്കോ ​​അതിൽ കൂടുതലോ ആണെങ്കിൽ പ്രതിവർഷം €80 മുതൽ €270 വരെയും വർദ്ധന വരുത്താം. കഴിഞ്ഞ ഒക്ടോബറിലും കഴിഞ്ഞ മാർച്ചിലും VHI പ്രീമിയം 3% വർദ്ധിപ്പിച്ചിരുന്നു.

അതേസമയം ജീവിതച്ചെലവ് വർദ്ധിച്ചുവരുന്ന ഈ സമയത്തെ വില വർദ്ധനവ് സ്വാഗതാർഹമല്ലെന്ന് ഹെൽത്ത് ഇൻഷുറൻസ് അതോറിറ്റി (എച്ച്ഐഎ) പ്രതികരിച്ചു. 2025-ൽ അയർലണ്ടിലെ എല്ലാ പ്രധാന ആരോഗ്യ ഇൻഷുറൻസ് കമ്പനികളും കുറഞ്ഞത് രണ്ടുതവണയെങ്കിലും വില വർദ്ധിപ്പിച്ചപ്പോൾ, ഐറിഷ് ലൈഫ് ഹെൽത്ത് പന്ത്രണ്ട് മാസത്തിനുള്ളിൽ നാല് തവണ വില വർദ്ധിപ്പിച്ചു.

Share this news

Leave a Reply