ഡബ്ലിൻ അപ്പാർട്ട്മെന്റിലെ തന്റെ മെത്തയ്ക്ക് തീയിട്ട് 47-കാരൻ; കെട്ടിടം ഒഴിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

ഡബ്ലിനിൽ കിടപ്പുമുറിയിലെ മെത്തയ്ക്ക് തീയിട്ടതിനെ തുടർന്ന് കെട്ടിടം ഒഴിപ്പിക്കേണ്ടി വന്ന സംഭവത്തിൽ 47-കാരൻ അറസ്റ്റിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് Shane Goodall എന്നയാൾ നോർത്ത് സർക്കുലർ റോഡിലെ തന്റെ അപ്പാർട്ട്മെന്റിൽ ഉള്ള മെത്തയ്ക്ക് തീയിട്ടത്.

തുടർന്ന് അഗ്നിശമനാ സേനയെ വിളിക്കേണ്ടി വന്നതായും, കെട്ടിടം ഒഴിപ്പിക്കേണ്ടി വന്നതായും ഗാർഡ പറഞ്ഞു.

അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കി. 200 യൂറോ കെട്ടിവച്ച് ജാമ്യം നൽകാൻ അനുമതി നൽകിയ കോടതി, പണം കെട്ടുന്നതുവരെ ഇയാളെ കസ്റ്റഡിയിൽ വിടാനും, ജാമ്യം ലഭിച്ച ശേഷം ഇയാൾ സംഭവം നടന്ന പ്രദേശത്ത് പോകുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply