ഗോള്‍വേയില്‍ നിയമവിരുദ്ധമായി ചാനലുകളും ഒടിടികളും സ്ട്രീം ചെയ്തുവന്ന സര്‍വീസ് പൂട്ടിച്ച് ഗാര്‍ഡ. ഈ സര്‍വീസ് ഉപയോഗിച്ചുവന്ന 200-ഓളം അക്കൗണ്ടുകളും ഗോള്‍വേ സിറ്റിയില്‍ നടന്ന ഓപ്പറേഷനില്‍ പ്രവര്‍ത്തനരഹിതമാക്കിയതായി ഗാര്‍ഡ അറിയിച്ചു.
രാജ്യത്ത് നിയമവിരുദ്ധമായി ടിവി സ്ട്രീമിങ് സര്‍വീസ് നടത്തിവരുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് Salthill-ലെ Rahoon-ലുള്ള ഒരു വീട്ടില്‍ ഗാര്‍ഡ പരിശോധന നടത്തിയത്. ഇവിടെ നിന്നും പ്രധാനമായും സ്‌കൈ ടിവിയുടെ സംപ്രേഷണമാണ് അനധികൃതമായി നടത്തിക്കൊണ്ടിരുന്നത് എന്നാണ് വിവരം. അയര്‍ലണ്ടിലെ കോപ്പിറൈറ്റ് നിയമപ്രകാരം ഇത്തരത്തില്‍ അനധികൃത സ്ട്രീമിങ് നടത്തുന്നത് നിയമവിരുദ്ധമാണ്.
ഓപ്പറേഷനില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെലിവിഷന്‍ (IPTV) സ്ട്രീമിങ് സര്‍വീസുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളും ഗാര്‍ഡ പിടിച്ചെടുത്തിട്ടുണ്ട്. ഈ സേവനം ഉപയോഗിച്ചുവന്ന 200-ഓളം അക്കൗണ്ടുകളാണ് പ്രവര്‍ത്തനരഹിതമാക്കിയത്. അതേസമയം സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നേരത്തെയും സ്‌കൈ ടിവിയുടെ പരാതിയില്‍ ഇത്തരത്തില്‍ അനധികൃത സംപ്രേഷണം നടത്തുന്നവര്‍ക്കെതിരെ ഗാര്‍ഡ നടപടിയെടുത്തിരുന്നു. അനധികൃതമായി ഇത്തരം സ്ട്രീമീങ് സര്‍വീസ് നടത്തുന്ന ഉപകരണങ്ങളെ ‘ഡോഡ്ജി ബോക്‌സുകള്‍’ എന്നാണ് പറയുന്നത്. ഈ ഉപകരണം വഴി സബ്സ്‌ക്രിപ്ഷനെക്കാള്‍ കുറഞ്ഞ നിരക്കില്‍ തട്ടിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് സ്ട്രീമിങ് സാധ്യമാക്കി നല്‍കുകയാണ് ചെയ്യുന്നത്. അതിനാല്‍ നിരവധി പേരാണ് അയര്‍ലണ്ടില്‍ ഡോഡ്ജി ബോക്സുകള്‍ ഉപയോഗിക്കുന്നത്.
ടിവി കാണാൻ ഡോഡ്‌ജി ബോക്സ് ഉപയോഗിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി! https://www.rosemalayalam.com/20250803062519/139060/
അനധികൃത സ്ട്രീമിംഗിനെതിരെ കടുത്ത നടപടി: 13 ‘ഡോഡ്ജി ബോക്സ്’ ഓപ്പറേറ്റർമാർക്ക് ലീഗൽ നോട്ടീസ് https://www.rosemalayalam.com/20250217193758/136462/
അയർലണ്ടിൽ അനധികൃത സ്ട്രീമിങ് സേവനങ്ങൾ നൽകുന്ന നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ച് അധികൃതർ; ഇത്തരം സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങുന്നവരും ജാഗ്രതൈ! https://www.rosemalayalam.com/20250904073531/139572/




