ഡെറിയിലെ വീട്ടിലേക്ക് വെടിവെപ്പ്; പ്രതികളെ കണ്ടെത്താൻ പൊതുജന സഹായം തേടി പോലീസ്

നോർത്തേൺ അയർലണ്ടിലെ ഡെറിയിലുള്ള ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വെള്ളിയാഴ്ച രാത്രി 8:30-ഓടെ നഗരത്തിലെ സെന്റ് ബ്രെക്കൻസ് പാർക്ക് പ്രദേശത്തെ ഒരു വീടിന്റെ ലിവിങ് റൂമിലെ ജനാലയിലൂടെ അകത്തേയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ഈ സമയത്ത് താമസക്കാർ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് നോർത്തേൺ അയർലണ്ട് പോലീസ് (PSNI) പറഞ്ഞു.

സംഭവം കണ്ടിട്ടുള്ളവരോ അന്വേഷണത്തിന് സഹായകമാകുന്ന തരത്തിൽ എന്തെങ്കിലും വീഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ 1611 13/02/26 എന്ന റഫറൻസ് നമ്പർ പറഞ്ഞുകൊണ്ട് 101 എന്ന നമ്പറിൽ തങ്ങളെ ബന്ധപ്പെടണമെന്ന് PSNI അഭ്യർത്ഥിക്കുന്നു.

ആളുകൾക്ക് PSNI വെബ്‌സൈറ്റ് വഴിയോ, ക്രൈംസ്റ്റോപ്പേഴ്‌സ് നമ്പറായ 0800 555 111-ലോ രഹസ്യമായി വിളിച്ച് വിവരങ്ങൾ നൽകുകയും ചെയ്യാം.

Share this news

Leave a Reply