ഇഷ്ട നേതാവ് ആരെന്ന ചോദ്യത്തിന് മോദിയുടെ ചിത്രം തൊട്ടുവണങ്ങി നടി തപ്സി; ശേഷം ‘എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം’ എന്നും മറുപടി

ഇഷ്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിനുള്ള നടി തപ്‌സി പന്നുവിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. തന്റെ പുതിയ ചിത്രം ‘അസ്സി’യുടെ പ്രൊമോഷന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു തപ്‌സിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടേയും നരേന്ദ്രമോദിയുടേയും ചിത്രങ്ങള്‍ കാണിച്ചു കൊണ്ട് ‘ആരാണ് ഇഷ്ട നേതാവ്’ എന്ന് അവതാരകന്‍ ചോദിച്ചപ്പോൾ, ഉടനെ തന്നെ തപ്‌സി മോദിയുടെ ചിത്രത്തിന് അരികിലെത്തി തൊട്ടു നമസ്കരിച്ചു. ശേഷം ‘എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം’ എന്നും അവർ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ നേരിടുന്ന ഭീഷണിയെ പറ്റി തപ്സി പറയാതെ പറയുകയായിരുന്നു എന്ന് വ്യക്തമാകുകയായിരുന്നു.

മുമ്പ് പലവട്ടം തന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള തപ്സിക്ക് പിന്തുണ ലഭിച്ചപോലെ തന്നെ ചിലപ്പോഴൊക്കെ വിമർശനവും കേൾക്കേണ്ടി വന്നിട്ടുണ്ട്. സംഘപരിവാറിനേയും മോദിയേയും പരിഹസിച്ചുകൊണ്ട് വിമർശിച്ച ഈ നടപടിയെയും പലരും പിന്തുണയ്ക്കുന്നതിനൊപ്പം വിമർശി ക്കുകയും ചെയ്യുകയാണ്.


പിങ്ക് (2016), ഥപ്പട് (2020), മുൾക്ക് (2018), ബദ്ലാ (2019), നാം ഷബാന (2017), ഹസീൻ ദിൽറുബ (2021), മൻമർസിയാൻ (2018) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് തപ്സി.

Share this news

Leave a Reply