അസുഖത്തെ തുടർന്ന് തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോള്‍ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങിയതായും കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്ന മമ്മൂട്ടി പറഞ്ഞു. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്.
‘ചത്താ പച്ച’യിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഈയിടെ സ്‌ക്രീനില്‍ കണ്ടത്. ചെറിയ ഇടവേളക്ക് ശേഷം ഇനി ‘പാട്രിയറ്റ്’ എന്ന ചിത്രം ആണ് മമ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രില്‍ 23-നാണ് സിനിമയുടെ റിലീസ്.




