ഐആർപി കാർഡ് പുതുക്കലിലെ കാലതാമസം; സമര പ്രതിഷേധവുമായി ക്രാന്തി അയർലൻഡ്

ഐആർപി കാർഡ് പുതുക്കാൻ മാസങ്ങളോളം കാലതാമസം എടുക്കുന്ന പശ്ചാത്തലത്തിൽ ജിഎൻഐബി ഓഫീസിനു മുന്നിൽ സമര പ്രഖ്യാപനവുമായി ക്രാന്തി അയർലൻഡ്. മാർച്ച് മാസം പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് ഡബ്ബിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിലാണ് സമരം നടത്തുന്നത്.

ഐആർപി കാർഡ് പുതുക്കി കിട്ടുന്നതിന് മാസങ്ങളോളം കാലതാമസമാണ് നിലവിൽ ഉള്ളത്. നിരവധി പേരുടെ ജോലിയെയും യാത്രകളെയും ബാധിക്കുന്ന സ്ഥിതിയാണ്. പലർക്കും ജോലി നഷ്ടപ്പെടുകയും പുതുതായി ലഭിക്കുന്ന ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഐആർപി കാർഡില്ലാതെ യാത്ര ചെയ്യാനുള്ള ഇളവ് നേരത്തെ അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ അതും നിർത്തലാക്കിയതോടുകൂടി യാത്ര ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലാണ്. മാതാപിതാക്കൾ മരിച്ചിട്ട് പോലും നാട്ടിൽ പോകാൻ ആകാത്ത ആളുകൾ പോലും ഉണ്ട്.

ഈ പ്രശ്നം പരിഹരിക്കാൻ ക്രാന്തി നിരവധി മാർഗ്ഗങ്ങളിലൂടെ ശ്രമിച്ചിരുന്നു. ക്രാന്തി എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് മായും മന്ത്രിയുടെ ഓഫീസുമായി ഈ വിഷയം സംസാരിക്കുകയും കുടിയേറ്റ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. കൂടാതെ ഈ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു സൈൻ എ പെറ്റിഷൻ ക്യാമ്പയിനും സംഘടിപ്പിച്ചു. ഇതിനുപുറമെ പ്രതിപക്ഷ ടി ഡി മാരെ സമീപിച്ച് ഈ വിഷയം വിശദമായി പങ്കുവയ്ക്കുകയും അവർ വഴി ഇത് പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തു. ഇത്തരം ശ്രമങ്ങളുടെ ഫലമായി ട്രാവൽ അഡ്വൈസറി ഫെബ്രുവരി വരെ നീട്ടി കിട്ടുകയും ചെയ്തിരുന്നു.

എന്നാൽ ഇതിൽ അപ്പുറം ഇക്കാര്യങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികൾ ഒന്നും ഇതുവരെ ഉണ്ടാകാനാണ് ക്രാന്തി പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുന്നത്. ഈ പ്രത്യക്ഷ സമരത്തിന് നിരവധി ട്രേഡ് യൂണിയനുകളുടെയും എൻജിഒകളുടെയും സമൂഹ സംഘടനകളുടെയും പിന്തുണ ക്രാന്തി അയർലൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. കുടിയേറ്റ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ അധികാരികളുടെയും പൊതു ജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടി നടത്തുന്ന ഈ സമാധാനപരമായ പ്രതിഷേധത്തിൽ കുടിയേറ്റ സമൂഹത്തിൽനിന്ന് ഉള്ള പിന്തുണയും സഹകരണവും വേണമെന്ന് ക്രാന്തി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു

നേരത്തെ ഗാർഡ കാർഡ് ആയിരുന്ന സമയത്ത് ഗാഡ അപ്പോയിമെന്റും വിസ അപ്പോയിന്മെന്റും ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുകയും നാമ മാത്രമായി ഉണ്ടായിരുന്ന അപ്പോയിമെന്റുകൾ തേഡ് പാർട്ടികൾ വൻതോതിൽ ചാർജ് ഈടാക്കിക്കൊണ്ട് മറിച്ചു വിൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ കാരണങ്ങളാൽ ആളുകൾ വെളുപ്പിനും മൂന്നു മണി മുതൽ ഡബ്‌ലിൻ ജിഎൻ ഐ ബി ഓഫീസിന് മുന്നിൽ മഴയും മഞ്ഞും വകവയ്ക്കാതെ ക്യൂ നിൽക്കേണ്ട സാഹചര്യമായിരുന്നു. ഇതിനെതിരെയും അന്ന് ക്രാന്തി അയർലൻഡ് സമരം സംഘടിപ്പിച്ചിരുന്നു. അതിന്റെ കൂടെ ഫലമായി ആ കാര്യങ്ങൾ പരിഹരിച്ച് കിട്ടിയിരുന്നു.

Share this news

Leave a Reply