ഡബ്ലിനിലെ പ്രശസ്ത ബാറിൽ തീവെപ്പ് നടത്തിയ ആൾക്ക് നാലര വർഷം തടവ്

ഡബ്ലിനിലെ പ്രശ്തമായ കോക്ക് ടെയില്‍ ബാറില്ന്റെ ബേസ്മെന്റിൽ തീവെപ്പും, മറ്റൊരിടത്ത് കൊള്ളയും നടത്തിയ യുവാവിന് തടവുശിക്ഷ. പറയത്തക്ക അഡ്രസ്സില്ലാത്ത ക്രെയ്ഗ് ജോണ്‍സണ്‍ എന്ന 37-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ബുധനാഴ്ച നാലര വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

2025 സെപ്റ്റംബര്‍ 19-നാണ് Dawson Street-ല്‍ സ്ഥിതി ചെയ്യുന്ന Peruke and Periwig എന്ന ബാറിന് പ്രതിയായ ജോണ്‍സണ്‍ തീയിട്ടത്. പിന്നാലെ സെപ്റ്റംബര്‍ 20-ന് സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലെ Adams Auctioneers-ല്‍ ഇയാള്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതൊന്നും ലഭിക്കാതെ മടങ്ങേണ്ടി വരികയും ചെയ്തു. 2025 സെപ്റ്റംബര്‍ 23-ന് ഡബ്ലിന്‍ 2-വിലെ Mercer Street-ല്‍ വച്ച് ഒരു സൈക്കിള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ തെളിഞ്ഞു.

ബാറിലെ ബേസ്‌മെന്റില്‍ തീയിട്ടതിനെ തുടര്‍ന്ന് 23,323 യൂറോയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പ്രതി താനാണെന്ന് ജോണ്‍സണ്‍ ഗാര്‍ഡയോട് നേരത്തെ തന്നെ സമ്മതിച്ചിരുന്നു. നേരത്തെ 83 കേസുകളില്‍ കുറ്റക്കാരനായ ജോണ്‍സണ്‍, ഈ സംഭവങ്ങള്‍ നടക്കുന്ന സമയം ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയായിരുന്നു.

വിചാരണയുടെ ഒടുവില്‍ പ്രതിക്ക് ആറ് വര്‍ഷം തടവുശിക്ഷ വിധിച്ച കോടതി, പ്രതിയുടെ നേരത്തെയുള്ള കസ്റ്റഡി കാലാവധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് ഇത് നാലര വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു.

Share this news

Leave a Reply