ഐറിഷ് ആശുപത്രികളിൽ ആവശ്യത്തിന് ബെഡ്ഡുകൾ ഇല്ലാത്ത സ്ഥിതി രൂക്ഷം; ട്രോളികളിൽ ചികിത്സ തേടുന്ന രോഗികൾ വീണ്ടും 500 കടന്നു

By Rose Malayalam Desk

രാജ്യത്തെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം 524. Irish Nurses and Midwives Organisation (INMO) ആണ് ഇന്ന് രാവിലെ വരെയുള്ള റിപ്പോർട്ടുകൾ കണക്കാക്കി വിവരം പുറത്തുവിട്ടത്.

ആകെ രോഗികളിൽ 339 പേർ എമർജൻസി ഡിപ്പാർട്മെന്റുകളിലും 185 പേർ വാർഡുകളിലുമാണ്.

പതിവ് പോലെ ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആണ് സ്ഥിതി ഏറ്റവും രൂക്ഷം. 98 രോഗികളാണ് ഇവിടെ ബെഡിനായി കാത്തിരിക്കുന്നത്. 64 രോഗികളുമായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗോൾവേ ആണ് രണ്ടാമത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments