കേരളത്തിന് പുറത്ത് പഠിച്ച നഴ്സുമാർക്ക് ഇഞ്ചക്ഷൻ എടുക്കാൻ പോലും അറിയില്ലെന്ന തരത്തിലുള്ള പരാമർശം നടത്തിയ കേരള ആരോഗ്യ മന്ത്രി കെ മുരളീധനെതിരെ പ്രതിഷേധം ശക്തമാകുന്നു.ആരോഗ്യരംഗത്തെ മുൻനിര പ്രവർത്തകരുടെ യോഗ്യതയെ ചോദ്യം ചെയ്തതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന നഴ്സിംഗ് സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത് എത്തിയതാണ് വിമർശനത്തിന് കാരണം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ പഠിച്ചിറങ്ങുന്ന നഴ്സുമാർക്ക് ഇഞ്ചക്ഷൻ എടുക്കാൻ പോലും അറിയില്ല എന്നും അവരിൽ ചിലരാണ് ഇഞ്ചക്ഷൻ മാറി കുത്തുന്നതുപോലുള്ള ഗുരുതരമായ വീഴ്ചകൾ വരുത്തുന്നതെന്നും എന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധി നഴ്സിംഗ് സംഘടനകൾ രംഗത്തെത്തി.
നഴ്സുമാരുടെ പ്രൊഫഷണൽ കഴിവിനെയും വിദ്യാഭ്യാസ യോഗ്യതയെയും സംസ്ഥാനം മാറിയുള്ള പഠനത്തിന്റെ പേരിൽ പേരിൽ പൊതുവായി വിലയിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധത്തിന്റെ കാതൽ. കേരളത്തിന് പുറത്തുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് നഴ്സിംഗ് പഠനം പൂർത്തിയാക്കി രാജ്യത്തിനകത്തും വിദേശത്തുമായി സേവനം ചെയ്യുന്ന ആയിരക്കണക്കിന് നഴ്സുമാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം പരാമർശങ്ങളെന്നും വിമർശനം ഉയരുന്നു.രോഗികളുടെ ജീവൻ സംരക്ഷിക്കുന്നതിനായി രാവും പകലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന നഴ്സുമാരുടെ സേവനവും സമർപ്പണവും ചെറുതാക്കി കാണിക്കുന്ന പ്രസ്താവനയാണിതെന്നാണ് സംഘടനകളുടെ നിലപാട്.
ചികിത്സാപ്പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണം. എന്നാൽ, ചില സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഒരു വിഭാഗം നഴ്സുമാരുടെ വിദ്യാഭ്യാസത്തെയും പ്രാവീണ്യത്തെയും മൊത്തത്തിൽ സംശയത്തിന്റെ നിഴലിലാക്കുന്നത് ശരിയായ നടപടിയല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. കെ എം മുള്ളിയതിലും നഴ്സുമാരെ അപമാനിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിന്റെ പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ചിറങ്ങിയ നഴ്സുമാരെ താഴ്ത്തിക്കെട്ടുന്നതിന് പകരം, രാജ്യത്തെ എല്ലാ നഴ്സിംഗ് സ്ഥാപനങ്ങളിലും ഒരേ നിലവാരത്തിലുള്ള പരിശീലനവും ഗുണനിലവാര പരിശോധനയും ഉറപ്പാക്കുകയാണ് വേണ്ടതെന്ന ആവശ്യവും ഉയരുന്നുണ്ട്.ആരോഗ്യരംഗത്തെ നിർണായക സേവനമേഖലയായ നഴ്സിംഗ് സമൂഹത്തിന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന ഇത്തരം പരാമർശങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവരിൽനിന്ന് ഉണ്ടാകരുതെന്ന വിമർശനമാണ് ഇപ്പോൾ ശക്തമാകുന്നത്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments