അയർലണ്ടിൽ സാമ്പത്തിക തട്ടിപ്പിന് പുതിയ രീതി.മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വ്യാജ കോളുകളിലൂടെ പണം നഷ്ടമായി.അയർലണ്ടിൽ Revolut അധികൃതരാണെന്ന് വിശ്വസിപ്പിച്ച് Google Meet വഴി വ്യാജ കോളുകൾ നടത്തിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇത്തരം കോളുകൾ ലഭിച്ചതായും തട്ടിപ്പിന് ഇരയായ മലയാളികൾ ഉൾപ്പടെ ഉൾപ്പെടെയുള്ള നിരവധി പേർക്ക് പണം നഷ്ടമായതായും വിവരങ്ങൾ പുറത്തുവന്നു.
Revolut ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്. അക്കൗണ്ടിൽ സംശയാസ്പദമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞ് ഭയപ്പെടുത്തുകയാണ് രീതി. Google Meet-ൽ Revolut-ന്റെ പേരും ലോഗോയും ഉപയോഗിക്കുന്നതിനാൽ യഥാർഥ കമ്പനിയിൽ നിന്നുള്ള കോളാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്.
തുടർന്ന് അക്കൗണ്ട് സുരക്ഷിതമാക്കാനെന്ന വ്യാജേന വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, സുരക്ഷാ കോഡുകൾ എന്നിവ കൈക്കലാക്കുകയോ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയോ ചെയ്യുന്നു.
കൗണ്ടി കിൽക്കെന്നിയിൽ Revolut ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വിളിച്ച തട്ടിപ്പുകാരുടെ വലയിൽപ്പെട്ട ഒരു സ്ത്രീക്ക് പണം നഷ്ടമായ സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അവരുടെ പേരിൽ 20,000 യൂറോയുടെ വായ്പ എടുത്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കിയ തട്ടിപ്പുകാർ അവരുടെ Revolut അക്കൗണ്ടിലെയും ബന്ധിപ്പിച്ചിരുന്ന Bank of Ireland അക്കൗണ്ടിലെയും പണം തട്ടിയെടുത്തു.സെപ്റ്റംബറിൽ റവല്യൂട്ട് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക
Google Meet-ൽ Revolut എന്ന പേരോ ലോഗോയോ കാണുന്നതുകൊണ്ട് മാത്രം വിളിക്കുന്നയാൾ യഥാർഥ ഉദ്യോഗസ്ഥനാണെന്ന് കരുതരുത്. പാസ്വേഡ്, PIN, OTP, കാർഡ് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്. സംശയാസ്പദമായ കോൾ ലഭിച്ചാൽ സംഭാഷണം അവസാനിപ്പിച്ച് Revolut ആപ്പിലെ ഔദ്യോഗിക ചാനൽ വഴി ബന്ധപ്പെടണം. തട്ടിപ്പിന് ഇരയായാൽ ഉടൻ ബാങ്കിനെയും ഗാർഡയെയും അറിയിക്കണം.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments