ഡബ്ലിൻ മലയാളിയായ ഡോണി കടമനിട്ടയുടെ കഥയിൽ റെജിൻ എസ്. ബാബു സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ (BOUMA) നവംബർ 13 മുതൽ കേരളത്തിനൊപ്പം അയർലണ്ടിലെ തിയേറ്ററുകളിലും പ്രദർശനത്തിനെത്തുന്നു. VUE, CINEWORLD തിയേറ്ററുകളിലാണ് ചിത്രം അയർലണ്ടിൽ റിലീസ് ചെയ്യുന്നത്.
ഡബ്ലിൻ താലയിൽ ആണ് ചിത്രത്തിന്റെ കഥാകൃത്തായ ഡോണി കടമ്മനിട്ട കുടുംബ സമേതം താമസിക്കുന്നത്. നാട്ടിൽ പത്തനംതിട്ട കടമിനിട്ട സ്വദേശിയാണ് ഡോണി. ആരോഗ്യം മേഖലയിലെ ജീവനക്കാരൻ ആണ്. നിഗൂഢതകളും ട്വിസ്റ്റുകളും നിറഞ്ഞു പ്രേക്ഷകരെ ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും മുൾമുനയിൽ നടത്തുന്ന മിസ്റ്ററി ത്രില്ലർ ആയിട്ടാണ് ചിത്രം ഡോണിയുടെ കഥയിലൂടെ അണിയിച്ചു ഒരുക്കിയിരിക്കുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിവിധ ഭാഷകളിലെ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രതിഭകൾ ഉൾപ്പെടുന്ന സാങ്കേതിക സംഘമാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൂരാജ് ഇ.എസ്. എഡിറ്റിംഗും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ജയദേവൻ ചക്കാടത്ത് സൗണ്ട് മിക്സിംഗും രാജാകൃഷ്ണൻ എം.ആർ. ഫൈനൽ സൗണ്ട് മിക്സിംഗും നിർവഹിച്ചിരിക്കുന്നു. അപ്പുണ്ണി സാജനാണ് പ്രൊഡക്ഷൻ ഡിസൈനർ.
ചിത്രത്തിന്റെ കേരളത്തിലെ വിതരണച്ചുമതല ഫഹദ് ഫാസിലിന്റെയും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസിനാണ്.
അയർലണ്ടിലെ മലയാളി പ്രേക്ഷകരുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി കഥാകൃത്ത് ഡോണി കടമനിട്ട അറിയിച്ചു. പ്രവാസി മലയാളിയുടെ കഥയിൽ ഒരുങ്ങിയ ചിത്രം അയർലണ്ടിലും റിലീസ് ചെയ്യുന്നത് മലയാളി സമൂഹത്തിന് പ്രത്യേക താൽപര്യമുണർത്തുന്നതാണ്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments