ഡബ്ലിനിൽ രാത്രിയാത്രയ്ക്ക് ടാക്സി കിട്ടാനില്ലെന്ന് 60% ജനങ്ങളും; ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്

By Rose Malayalam Desk

ഡബ്ലിനില്‍ ടാക്‌സി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന അഭിപ്രായവുമായി ജനങ്ങള്‍. Licensed Vintners Association (LVA) നടത്തിയ സര്‍വേയില്‍ സ്ഥിരമായി പുറത്തുപോകുന്ന 67% പേരാണ് രാത്രി സമയങ്ങളില്‍ തിരികെ വീട്ടില്‍ പോകാന്‍ ടാക്‌സി ലഭിക്കുന്നതിന് പ്രയാസം നേരിടുന്നതായി പ്രതികരിച്ചത്. ഇതു കാരണം പുറത്തുപോകുന്നത് കുറച്ചതായി 60% പേരും പ്രതികരിച്ചിട്ടുണ്ട്.

70% പുരുഷന്മാരും, 60% സ്ത്രീകളുമാണ് രാത്രിയില്‍ ടാക്‌സി ലഭിക്കാന്‍ പ്രയാസപ്പെടുന്നതായി പറഞ്ഞത്. 35-54 പ്രായക്കാരില്‍ 71% പേരും സമാന പ്രതികരണം നടത്തിയിട്ടുണ്ട്.

രാത്രിയിലെ പുറത്തുപോകലിന് ശേഷം 64% പേരും തിരികെ വീട്ടിലെത്താന്‍ പൊതുവെ ടാക്‌സിയെയാണ് ആശ്രയിക്കുന്നതെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. 47% പേര്‍ ബസുകളെ ആശ്രയിക്കുമ്പോള്‍ 2% പേര്‍ നടന്നും, 16% പേര്‍ ഡാര്‍ട്ടുകളിലും വീടുകളിലെത്തുന്നു.

ഡബ്ലിനില്‍ രാത്രികാലങ്ങളില്‍ ആവശ്യത്തിന് ടാക്‌സികളില്ലെന്നത് തങ്ങള്‍ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് സര്‍വേ നടത്തിയ Licensed Vintners Association (LVA) ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ പബ്ബ് ഉടമകളും സമാനമായ പ്രശ്‌നം പറയുന്നുണ്ട്. ഇത്തരത്തില്‍ ടാക്‌സികള്‍ ലഭിക്കാത്തത് തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നും പബ്ബുകള്‍ ആശങ്കപ്പെടുന്നു.

ടാക്‌സി മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയാനും, റൈഡിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനും Competition and Consumer Protection Commission (CCPC), Taxis for Ireland Coalition എന്നിവരോട് ആവശ്യപ്പെടുന്നതായും LVA പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments