അയർലണ്ടുകാരുടെ ‘കുടി’ കുറഞ്ഞു; ഒരാൾ വർഷം അകത്താകുന്നത് എത്ര ലിറ്റർ മദ്യം?

By Rose Malayalam Desk

അയർലണ്ടിലെ പ്രതിശീർഷ മദ്യപാനം കഴിഞ്ഞ വർഷവും കുറഞ്ഞതായി വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട്‌ പുറത്ത്.
കഴിഞ്ഞ 25 വർഷമായി രാജ്യത്തെ മദ്യപാനം കുറഞ്ഞു വരികയാണെന്നും
ഡ്രിങ്ക്‌സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലൻഡിന് (DIGI) വേണ്ടി സാമ്പത്തിക വിദഗ്ധൻ ആന്റണി ഫോളി തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

റിപ്പോർട്ട്‌ പ്രകാരം കഴിഞ്ഞ വർഷം അയർലണ്ടിലെ പ്രായപൂർത്തിയായ ഒരാൾ ഉപയോഗിച്ച മദ്യത്തിന്റെ അളവ് (LPA) ശരാശരി 9.30 ലിറ്റർ ആണ്. മുൻ വർഷത്തേക്കാൾ 2.1% കുറവാണിത്.
2001-ൽ മദ്യപാനം ഏറ്റവും ഉയർന്ന നിലയിലായിരുന്ന സമയത്തെ അപേക്ഷിച്ച് 35.6% കുറവാണ് ഇത് അടയാളപ്പെടുത്തുന്നത്.

അയർലണ്ടിലെ പ്രതിശീർഷ മദ്യ ഉപയോഗം യൂറോപ്യൻ നിലവാരത്തിനുള്ളിൽ തന്നെ നിൽക്കുന്നു എന്നും ഈ റിപ്പോർട്ട്‌ വ്യക്തമാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ കണക്ക് പ്രകാരം ശരാശരി മദ്യ ഉപയോഗം 10.0 ലിറ്റർ ആണ്.

വിപണി

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും പ്രചാരമുള്ള മദ്യം ബിയർ ആയിരുന്നു എന്നാണ് റിപ്പോർട്ട്‌ പറയുന്നത്. ആകെ മദ്യ ഉപയോഗത്തിന്റെ 42.1% മാർക്കറ്റ് വിഹിതമാണ് ബിയറിന് ഉണ്ടായിരുന്നത്.
വൈൻ 29.4% മാർക്കറ്റ് വിഹിതത്തോടെ രണ്ടാമത്തെ ഏറ്റവും ജനപ്രിയമായ പാനീയമായി തുടർന്നപ്പോൾ, സ്പിരിറ്റുകൾക്ക് 22.4% മാർക്കറ്റ് വിഹിതമുണ്ടായിരുന്നു.
സൈഡറിന്റെ വോളിയം 0.2% കുറഞ്ഞെങ്കിലും 6.1% എന്ന സ്ഥിരതയുള്ള മാർക്കറ്റ് വിഹിതം നിലനിർത്തി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments